കൊച്ചിയമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും ബോചെയുടെ സ്‌നേഹവീട് | Boche's loving home

കൊച്ചിയമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും 
ബോചെയുടെ സ്‌നേഹവീട് | Boche's loving home
Published on

വയനാട്: അമ്മയെ കൊലപ്പെടുത്തി അച്ഛന്‍ ജയിലില്‍ പോയതോടെ അനാഥരായ കുഞ്ഞുങ്ങള്‍ക്കും രക്ഷിതാവായ മുത്തശ്ശിക്കും ഇനി അടച്ചുറപ്പുള്ള വീട്ടില്‍ താമസിക്കാം. ദുരിതത്തിലായിരുന്ന 90 വയസ്സുകാരി കൊച്ചിയമ്മയ്ക്കും അഞ്ച് പേരക്കുട്ടികള്‍ക്കുമാണ് ബോചെയുടെ ധനസഹായത്തോടെ സിപിഐഎം അഞ്ചുകുന്ന് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌നേഹവീട് നിര്‍മ്മിച്ച് നല്‍കിയത്. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വികസന ക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍. കേളു, 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ ബോചെ, സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീക്ക്, സിനിമാ സംവിധായക പ്രിയ ഷൈന്‍ എന്നിവര്‍ ചേര്‍ന്ന് താക്കോല്‍ ദാനം നിര്‍വ്വഹിച്ചു. കെല്ലൂര്‍ പഴഞ്ചേരി കുന്നിലാണ് വീട് സ്ഥിതി ചെയ്യുന്നത്. കമ്മിറ്റി അംഗങ്ങളായ കാസിം പുഴക്കല്‍, മുകുന്ദന്‍ പാട്ടിയം, എ. എന്‍. പ്രകാശന്‍, എ. ജോണി, കമറുന്നീസ മൊയ്തുട്ടി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വീട് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ കൊച്ചിയമ്മക്കും പേരക്കുട്ടികള്‍ക്കും വയനാട് മേപ്പാടിയിലെ ബോചെ 1000 ഏക്കര്‍ സന്ദര്‍ശിക്കാനും ഇവിടുത്തെ പ്രത്യേകം സജ്ജീകരിച്ച മഡ് ഹൗസില്‍ താമസിക്കാനും കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനുള്ള വാഹനസൗകര്യവും ബോചെ വാഗ്ദാനം ചെയ്തിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com