അബീഷ ഷിബിക്ക് കൈത്താങ്ങായി ബോചെ

Boche
user
Published on

വയനാട്: സൈക്കിളിംഗില്‍ ദേശീയതലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടിയ അബീഷ ഷിബിക്ക് സാമ്പത്തിക സഹായവുമായി ബോചെ. വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തില്‍ വെള്ളിത്തോട് താമസിക്കുന്ന അബീഷ ഷിബിക്ക്, ഹരിയാനയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള ചെലവ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. ഈ വിവരം ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് വഴി അറിഞ്ഞ ബോചെ സഹായം നല്‍കാന്‍ മുന്നോട്ട് വരികയായിരുന്നു. ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് വയനാട് ജില്ലാ കമ്മിറ്റി മുഖേന അബീഷ ഷിബിക്ക് 25000 രൂപ കൈമാറി. ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി പട്ടു വിയ്യനാടന്‍ ട്രഷറര്‍ ജോസ് രമേഷും മറ്റ് എക്‌സിക്യൂട്ടീവ് മെമ്പര്‍മാരും ചടങ്ങില്‍ പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com