162 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ചെന്നൈയിലെ രണ്ടാമത്തെ ഷോറൂം ആവടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഒക്ടോബര്‍ 4 ശനിയാഴ്ച രാവിലെ 10.30 ന്, എസ് എം നാസര്‍ (Minister of Minorities Welfare, Non-Resident Tamils Welfare, Refugees & Evacuees and Wakf Board, Government of Tamil Nadu), ബോചെ (812Km. Run Unique World Record Holder & Guinness Record: World Peace), സിനിമാതാരം കാജല്‍ അഗര്‍വാള്‍ എന്നിവര്‍ ചേര്‍ന്ന് ഷോറൂം ഉദ്ഘാടനം ചെയ്തു. സ്വര്‍ണാഭരണങ്ങളുടെ ആദ്യ വില്‍പ്പന ജി ഉദയകുമാര്‍(മേയര്‍, ആവടി മുന്‍സിപ്പല്‍ കോര്‍പറേഷന്‍) നിര്‍വ്വഹിച്ചു. മുന്‍മന്ത്രി എസ്. അബ്ദുള്‍ റഹീം, സണ്‍പ്രകാശ് (സെക്രട്ടറി, ആവടി സിറ്റി, ഡി എം കെ), ജി രാജേന്ദ്രന്‍ (സോണല്‍ ചെയര്‍മാന്‍, ആവടി മുന്‍സിപ്പല്‍ കോര്‍പറേഷന്‍), ഗീത യുവരാജ് (വാര്‍ഡ് കൗണ്‍സിലര്‍, ആവടി മുന്‍സിപ്പല്‍ കോര്‍പറേഷന്‍) എന്നിവര്‍ ആശംസകളറിയിച്ചു. അനില്‍ സി.പി. (ജി.എം. മാര്‍ക്കറ്റിംഗ്, ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്) സ്വാഗതവും ജോജി എം. ജെ. (പി.ആര്‍.ഒ.) നന്ദിയും അറിയിച്ചു. ഉദ്ഘാടനവേളയില്‍ ആവടിയിലെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ രോഗികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്ന ധനസഹായം വിതരണം ചെയ്തു. ബോചെയുടെ ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്ത് 'ഫ്രീ തങ്കബിസ്‌കറ്റ് കോണ്‍ടസ്റ്റി' ല്‍ പങ്കെടുത്തവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഷംനാദ് ഷാഹിക്ക് ബോചെ തങ്കബിസ്‌കറ്റ് സമ്മാനിച്ചു.
അതിശയിപ്പിക്കുന്ന നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് ഉദ്ഘാടനത്തിന്റെ ഭാഗമായി ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. HUID മുദ്രയുള്ള 916 സ്വര്‍ണാഭരണങ്ങള്‍ക്ക് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലി, അണ്‍കട്ട്, പ്രഷ്യസ് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50% വരെ ഡിസ്‌കൗണ്ട്, 1 ലക്ഷം രൂപയ്ക്ക് മുകളില്‍ അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങള്‍ പര്‍ച്ചേയ്സ് ചെയ്യുമ്പോള്‍ ഗോള്‍ഡ് കോയിന്‍ സമ്മാനം . ഉയരുന്ന സ്വര്‍ണവിലയില്‍ നിന്നും സംരക്ഷണം നല്‍കിക്കൊണ്ട് അഡ്വാന്‍സ് ബുക്കിംഗ് ഓഫര്‍. കൂടാതെ എല്ലാ പര്‍ച്ചേയ്സിനൊപ്പവും ഉറപ്പായ സമ്മാനം. ഉദ്ഘാടനത്തിനെത്തിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 5 പേര്‍ക്ക് ഡയമണ്ട് റിംഗ് സമ്മാനമായി നല്‍കി. ആവടിയിലെ മീനാക്ഷി ആശുപത്രിക്ക് സമീപമുള്ള ന്യൂ മിലിട്ടറി റോഡിലാണ് ഷോറൂം സ്ഥിതി ചെയ്യുന്നത്.