കൽപ്പറ്റ : പടിഞ്ഞാറത്തറക്കടുത്ത പുതുശ്ശേരിക്കടവിൽ തോണി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. മുണ്ടക്കുറ്റി സ്വദേശിയുമായ മാണിക്യ നിവാസിൽ ബാലകൃഷ്ണൻ (50) ആണ് മരണപ്പെട്ടു.ബാലകൃഷ്ണൻ ഓട്ടോ ഡ്രൈവറാണ്.
ബാങ്ക്ക്കുന്ന്- തേർത്തുക്കുന്ന് കുന്ദമംഗലം കടവിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. പ്രദേശത്ത് പഞ്ചായത്ത് നൽകിയ തോണിയാണ് മറിഞ്ഞത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.