
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. ശക്തമായ തിരമാലയിൽപ്പെട്ട് പുലിമുട്ടിലേക്ക് ബാർജ് ഇടിച്ചുകയറി. അഞ്ച് പേരാണ് ബാർജിൽ ഉണ്ടായിരുന്നത്. അപകടത്തിൽ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെ പത്തരയോടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ സാബിർ ഷൈക്ക്, സാദ അലിഗഞ്ചി എന്നീവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ടവരുടെ നില ഗുരുതരമല്ല. ബാർജ് അഴിമുഖത്ത് കുടുങ്ങി കിടക്കുകയാണ്.