ആലപ്പുഴ : മത്സ്യബന്ധനത്തിനിടെ പരിക്കേറ്റ ജീവനക്കാരെ കടലിൽ എത്തി രക്ഷിച്ച് പോലീസ്. ആലപ്പുഴയിലാണ് സംഭവം. ഇന്നലെ രാവിലെയാണ് ഓർക്കിഡ് എന്ന ബോട്ടിലെ ജീവനക്കാരനായ സനൽ, പൊന്നാറ എന്ന ബോട്ടിലെ ജീവനക്കാരനായ പ്രിയൻ എന്നിവർക്ക് പരിക്കേറ്റത്.(Boat accident in Alappuzha)
പിന്നാലെ തോട്ടപ്പള്ളിയിൽ നിന്നും തീരദേശ പോലീസെത്തി ഇവരെ രക്ഷിച്ചു. ഹാർബറിൽ നിന്നും ഇവരെ ആംബുലൻസിലേക്ക് മാറ്റി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.