തിരുവനന്തപുരം : വീണ്ടും ജീവനെടുത്ത് മുതലപ്പൊഴി. വള്ളം മറിഞ്ഞ് രണ്ടു പേർ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശിയായ മൈക്കിൾ, ജോസഫ് എന്ന 43കാരൻ എന്നിവർക്കാണ് ജീവൻ നഷ്ടമായത്. (Boat accident death in Muthalapozhy)
അപകടത്തിൽപ്പെട്ടത് 5 പേരുണ്ടായിരുന്ന വള്ളമാണ്. മൂന്ന് പേർ രക്ഷപ്പെട്ടെങ്കിലും ഒരാൾ ചികിത്സയിലാണ്. അനുവിൻ്റെ ഉടമസ്ഥതയിലുള്ള കർമ്മല മാതാ എന്ന ചെറിയ വള്ളമാണ് മറിഞ്ഞത്. ശക്തമായ തിരയിൽ പെടുകയായിരുന്നു.