
കോഴിക്കോട്: തോണി മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളിയ്ക്ക് ജീവൻ നഷ്ടമായി(Boat Accident). ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു.
തിക്കോടി കോടിക്കൽ കടലിൽ വച്ച് ശക്തമായ കാറ്റിലാണ് തോണി മറിഞ്ഞത്. ഇന്നു പുലർച്ചെ നാലോടെയാണ് സംഭവം. അപകടത്തിൽ കോടിക്കൽ, പുതിയവളപ്പിൽ, പാലക്കുളങ്ങര ഷൈജു (42) ആണ് മരിച്ചത്.
പീടിക വളപ്പിൽ ദേവദാസൻ, പുതിയ വളപ്പിൽ രവി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു ചികിത്സ ലഭ്യമാക്കി.