
കൊച്ചി: ജില്ലാതലത്തില്‍ ആധാര്‍ സേവാ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് ബിഎല്‍എസ് ഇന്റര്‍നാഷണലിന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ (UIDAI) നിന്ന് 2,055.35 കോടി രൂപയുടെ കരാര്‍ ലഭിച്ചു.
ഇതോടെ ആധാറുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും രാജ്യത്തെ പൗരന്മാര്‍ക്ക് ബിഎല്‍എസിന്റെ ഓഫീസുകളില്‍ നിന്ന് അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ സുരക്ഷിതമായും എളുപ്പത്തിലും ലഭ്യമാകും. ഇതിനായി രാജ്യത്തെമ്പാടും ബിഎല്‍എസ് പുതിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കും.
ലോകമെങ്ങും വിവിധ സര്‍ക്കാരുകളോടൊപ്പം വിശ്വസ്ഥ പങ്കാളിയായി പ്രവര്‍ത്തിക്കുന്ന ബിഎല്‍എസിന്റെ കാര്യക്ഷമതയും മികവും പരിചയ സമ്പത്തുമാണ് ആധാര്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള വന്‍ കരാറിലേക്കു നയിച്ചത്. 70ല്‍ പരം രാജ്യങ്ങളില്‍ ബിഎല്‍എസ് സേവന കേന്ദ്രങ്ങള്‍ സജീവമാണ്.