തിരുവനന്തപുരം : എസ്ഐആര്‍ നടപടികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്ക് സമ്മര്‍ദമുണ്ടെന്ന് തെളിയിക്കുന്ന തെളിവ് പുറത്ത്. പത്തനംതിട്ട ജില്ലയിലെ ബിഎൽഒമാർക്ക് ഒരു ഇആർഒ അയച്ച ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.
അവധി എടുക്കാൻ പാടില്ല, ടാർഗറ്റ് ക്യത്യമാക്കണം, സംസ്ഥാന ശരാശരിക്ക് താഴെ പോകരുത്. എസ്ഐആർ പ്രവർത്തനങ്ങളിൽ വീഴ്ചവരുത്തിയാൽ അച്ചടക്കനടപടിയുണ്ടാകും എന്ന് മുന്നറിയിപ്പ് നൽകുന്നതാണ് പുറത്തുവന്നിരിക്കുന്ന സന്ദേശം.
പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിനെ തുടര്‍ന്ന് ബിഎൽഒമാർ നേരിടുന്ന പ്രതിസന്ധികളെപറ്റി വലിയ വിമർശനങ്ങളാണ് ഉയരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് സംസ്ഥാനത്തെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറാണ് ബിഎൽഒമാരെ നിയമിക്കുന്നത്.