തിരുവനന്തപുരം: ഉദ്യോഗാർഥികളുടെ വിവരങ്ങൾ അതിസുരക്ഷിതമായി സൂക്ഷിക്കുന്നതിനായി കേരള പിഎസ്‌സിയിൽ ബ്ലോക്ക് ചെയിൻ സംവിധാനം ഏർപ്പെടുത്തി. കേരള ഡിജിറ്റൽ സർവകലാശാലയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഈ നൂതന പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.(Block chain security for candidate information, New system inaugurated at PSC)
ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിലൂടെ പിഎസ്‌സിയുടെ വിശ്വാസ്യതയും സുരക്ഷിതത്വവും പുതിയ തലത്തിലേക്ക് ഉയരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് ആദ്യമായി കംപ്യൂട്ടർവത്കരണം നടപ്പാക്കിയത് കേരള പിഎസ്‌സിയാണ്. അപേക്ഷ സ്വീകരിക്കുന്നത് മുതൽ നിയമന ശുപാർശ നൽകുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളും ഇപ്പോൾ പൂർണ്ണമായും കംപ്യൂട്ടർ അധിഷ്ഠിതമായി നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.