എസ് രജനികാന്ത് എസ്ഐആർ നടപടികൾ പൂർത്തീകരിച്ച ആദ്യ ബി എൽ ഒ | BLO

ബി എൽ ഒ എസ്. രജനികാന്ത്. പയ്യന്നൂർ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസിൽ പ്ലാനിങ് ആൻഡ് മോണിറ്ററിംഗ് എക്സ്റ്റൻഷൻ ഓഫീസറാണ്
BLO

കണ്ണൂർ ജില്ലയിൽ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം (എസ് ഐ ആർ) പ്രവർത്തനങ്ങൾ 100 ശതമാനം പൂർത്തീകരിച്ച ആദ്യ ബി എൽ ഒ ആയി പയ്യന്നൂർ നിയമസഭാ മണ്ഡലത്തിലെ 96ാം ബൂത്ത് ബി എൽ ഒ എസ്. രജനികാന്ത്. പയ്യന്നൂർ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസിൽ പ്ലാനിങ് ആൻഡ് മോണിറ്ററിംഗ് എക്സ്റ്റൻഷൻ ഓഫീസറാണ്. ജില്ലയിൽ ഏറ്റവും ആദ്യം 100 ശതമാനം വിതരണവും കളക്ഷനും ഡിജിറ്റലൈസേഷനും എസ് രജനികാന്ത് പൂർത്തിയാക്കി. രജനികാന്തിന് കലക്ടറേറ്റിൽ നടന്ന യോഗത്തിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉപഹാരം നൽകി. (BLO)

എസ്.ഐ.ആര്‍: സാങ്കേതിക സന്നദ്ധപ്രവര്‍ത്തകരെ ആവശ്യമുണ്ട്

പ്രത്യേക തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി (എസ്.ഐ.ആര്‍) ബന്ധപ്പെട്ട് ബിഎൽഒമാരെ ഫീൽഡ് ലെവൽ ഡിജിറ്റലൈസേഷനിൽ സഹായിക്കുവാൻ ടെക്നിക്കൽ വൊളണ്ടിയർമാരെ ആവശ്യമുണ്ട്. ഹയർ സെക്കൻഡറി സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാർഥികൾ, ഇലക്ട്രൽ ലിറ്ററസി ക്ലബ് (ഇഎൽസി), എൻസിസി, എൻഎസ്എസ് യൂണിറ്റുകൾ തുടങ്ങിയവയ്ക്ക് രജിസ്റ്റർ ചെയ്യാം. താൽപ്പര്യമുള്ളവർ https://forms.gle/n8A1KqJGf7uraQRW7 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് അതത് വില്ലേജ് ഓഫീസർമാരുമായോ താഴെയുള്ള ഫോണ്‍ നമ്പരിലോ ബന്ധപ്പെടാം. ഫോൺ: 0477 2251801.

Related Stories

No stories found.
Times Kerala
timeskerala.com