ക​ണ്ണൂ​രി​ൽ ബി​എ​ൽ​ഒ കു​ഴ​ഞ്ഞു​വീ​ണു ; ജോ​ലി സ​മ്മ​ർ​ദ​മെ​ന്ന് കു​ടും​ബത്തിന്റെ ആരോപണം | BLO collapsed

ജോലിസമ്മർദമാണ് കാരണമെന്ന് രാമചന്ദ്രന്റെ കുടുംബം ആരോപിച്ചു.
blo hospitalized

തിരുവനന്തപുരം : എസ്ഐആർ നടപടികൾക്കിടെ കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞുവീണു. എസ്ഐആർ ക്യാമ്പിന് ശേഷം വീട്ടിലേക്ക് മടങ്ങി പോകുന്നതിനിടെ അഞ്ചരക്കണ്ടി കുറ്റിക്കര സ്വദേശി വലിയവീട്ടിൽ രാമചന്ദ്രൻ (53) ആണ് കുഴഞ്ഞു വീണത്.ജോലിസമ്മർദമാണ് കാരണമെന്ന് രാമചന്ദ്രന്റെ കുടുംബം ആരോപിച്ചു. കണ്ണൂർ ഡിഡിഇ ഓഫീസിലെ ക്ലർക്കാണ് രാമചന്ദ്രൻ.

അതേസമയം, ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ​മാ​ർ ക​ഠി​ന​മാ​യ ജോ​ലി സ​മ്മ​ർ​ദ്ദ​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​തെ​ന്ന ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്. എ​ന്നാ​ൽ എ​സ്ഐ​ആ​ര്‍ സ​മ​യ​ക്ര​മം മാ​റ്റി​ല്ലെ​ന്നും ഡി​സം​ബ​ര്‍ 9 ത​ന്നെ ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ഇ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com