കണ്ണൂർ : കണ്ണൂരിൽ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയത് എസ്ഐആർ ജോലി സമ്മർദ്ദം കാരണമെന്ന ആരോപണം തള്ളി ജില്ലാ കളക്ടർ. അനീഷിന് ഒരുതരത്തിലുള്ള സമ്മർദ്ദം ആരും ഉണ്ടാക്കിയിട്ടില്ലെന്ന് ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ വിശദീകരണം.
അനീഷിന്റെ 22 ശതമാനം ജോലി മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. ആത്മഹത്യക്ക് കാരണമാകുന്ന ഒരാശയവിനിമയവും ആരിൽ നിന്നും അനീഷിന് ഉണ്ടായിട്ടില്ല. ആരെങ്കിലും വ്യക്തിപരമായി സമ്മർദപെടുത്തിയിട്ടുണ്ടെന്ന് ഇതുവരെ വിവരമില്ല. അനീഷിന് വേണ്ട സഹായങ്ങളും നിർദ്ദേശങ്ങളും കൃത്യമായി നൽകിയിട്ടുണ്ടായിരുന്നു. അനീഷിനെ സഹായിക്കാൻ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഒപ്പം പോയിരുന്നുവെന്നും ജില്ലാ കളക്ടർ വിശദീകരിച്ചു.