കാസർകോട്: കാസർകോട്ട് പൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തറി. കുമ്പള അനന്തപുരം വ്യവസായ പാർക്കിലെ ഫാക്ടറിയിലാണ് അപകടം. സംഭവത്തിൽ ഒരാള്‍ മരിച്ചു. തൊഴിലാളിയാണ് മരിച്ചത്. ഡെക്കോര്‍ പാനല്‍ ഇന്‍ഡസ്ട്രീസില്‍ ആണ് പൊട്ടിത്തെറിയുണ്ടായത്.
അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. പൊട്ടിത്തെറിയില്‍ സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ ഉണ്ടായി. ജനല്‍ച്ചില്ലുകള്‍ ഉൾപ്പെടെ തകര്‍ന്നു.