കണ്ണൂർ : ഇന്ന് പുലർച്ചെ കണ്ണൂരിൽ സ്ഫോടനമുണ്ടായി. പാട്യം പത്തായക്കുന്നിലാണ് സംഭവം. റോഡിലെ ടാർ ഇളകിത്തെറിക്കുകയും രണ്ടു വീടുകളുടെ ജനൽചില്ലുകൾ തകരുകയും ചെയ്തു. (Blast at Kannur road)
പുലച്ച 12.10ഓടെയാണ് സ്ഫോടനം ഉണ്ടായത്. ഇത് ആളുകൾക്കിടയിൽ ആശങ്കയുണ്ടാക്കുന്ന ലക്ഷ്യത്തോടെയുള്ള സ്ഫോടനം ആണെന്നാണ് പോലീസ് എഫ് ഐ ആറിലുള്ളത്.
സംഭവത്തിൽ കതിരൂർ പോലീസ് കേസെടുത്തു. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് കൊണ്ടുള്ള അന്വേഷണമാണ് നടക്കുന്നത്.