

ചെറുതോണി: ഒരിടവേളയ്ക്കുശേഷം വീണ്ടും തലപൊക്കി ബ്ലേഡ് മാഫിയ(blade mafia). കഴിഞ്ഞയാഴ്ച ചുരുളിയില്‍ വീട്ടമ്മ ജീവനൊടുക്കിയതിന് പിന്നിലും ബ്ലേഡ് മാഫിയയുടെ ഭീഷണിയെന്നാണ് ആരോപണം. ചുരുളി നെല്ലിക്കുന്നേല്‍ അനില്‍ കുമാറിന്റെ ഭാര്യ അമ്പിളി (ധന്യ-37) ജീവനൊടുക്കിയത് ബ്ലേഡ് പലിശക്കാരുടെ ഭീഷണി മൂലമാണെന്ന് നാട്ടുകാര്‍ പറയുന്നു. ജീവനൊടുക്കിയ അമ്പിളിക്ക് വന്‍തുക കടബാധ്യതയുണ്ടന്നാണ് ലഭിക്കുന്ന വിവരം. ഇതിനെതുടർന്ന് കഞ്ഞിക്കുഴി പോലീസ് അന്വേഷണം ആരംഭിച്ചു.
പശുക്കളെ വളര്‍ത്തിയും തൊഴിലുറപ്പുജോലി ചെയ്തുമാണ് അമ്പിളി കുടുംബം നോക്കിയത്. ക്ഷീരകര്‍ഷകയായ അമ്പിളി ഏഴു പശുക്കളെ വളര്‍ത്തിയിരുന്നു. പ്രതിദിനം 80 ലിറ്റര്‍ പാല്‍ കൊടുത്തിരുന്നതായി പറയപ്പെടുന്നു. അയല്‍വാസിയായ നിന്ന് ഇവര്‍ അഞ്ച് ലക്ഷം രൂപ പലിശയ്ക്കു വാങ്ങിയിരുന്നതായി പറയപ്പെടുന്നു. മറ്റൊരു വീട്ടമ്മ 14 ലക്ഷം കൊടുത്തതായും സൂചനയുണ്ട്. കൃത്യസമയത്ത് പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് പണം കൊടുത്തവർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. തുടർന്നാണ് ആത്മഹത്യയെന്ന് അയൽവാസികൾ പോലീസിനു മൊഴി നൽകി.