മലപ്പുറം : ചേനപ്പാടിയിൽ കരിമ്പുലിയിറങ്ങി. സിറാജിൻ്റെ വീടിനരികിൽ എത്തിയ കരിമ്പുലി ഇയാളുടെ ഭാര്യ ജാസ്മിനെ ആക്രമിക്കാൻ ശ്രമിച്ചു. റോഡിലൂടെ വന്ന കരിമ്പുലിയെ ആദ്യം കണ്ടത് അബ്ദുറഹ്മാൻ എന്ന വ്യക്തിയാണ്. (Black Panther in Malappuram tries to attack woman )
ഇയാൾ സിറാജിനെ വിളിച്ച് വിവരമറിയിച്ചു. പുറത്തിറങ്ങുന്നതിന് മുൻപ് പുലി ജാസ്മിന് നേരെ ചീറിയടുത്തു. ശബ്ദമുണ്ടാക്കിയതോടെ ഇത് പിന്തിരിഞ്ഞു. ഇത് ആറാം തവണയാണ് ചേനപ്പാടി, വേപ്പിന്‍കുന്ന്, മരുതങ്ങാട് മേഖലയിൽ കരിമ്പുലി ഇറങ്ങുന്നത്.