
കൊല്ലം : ഗ്മോര്‍-കൊല്ലം എക്‌സ്പ്രസിൽ നിന്ന് കള്ളപ്പണം പിടികൂടി. ഞായറാഴ്ച പുലര്‍ച്ചെ ട്രെയിനിൽ നിന്ന് രേഖകളില്ലാതെ കടത്തുകയായിരുന്ന 34.62 ലക്ഷം രൂപ പിടിച്ചെടുത്തത്. സംഭവത്തില്‍ തമിഴ്‌നാട് തെങ്കാശി കടയനല്ലൂര്‍ സ്വദേശി അബ്ദുല്‍ അസീസ് (46), വിരുദുനഗര്‍ സ്വദേശി ബാലാജി (46)എന്നിവരെ കസ്റ്റഡിയിലെടുത്തു.
പുനലൂര്‍ റെയില്‍വേ പോലീസും , ആര്‍പിഎഫ് സംഘവും സംയുക്തമായി പരിശോധന നടത്തിയത്. അബ്ദുല്‍ അസീസിന്റെ പക്കല്‍ നിന്നാണ് ആദ്യം പണം കണ്ടെടുത്തത്. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ പരിശോധന നടത്തുന്നതിനിടെ ശരീരത്തോട് ചേര്‍ത്തു കെട്ടിയനിലയിലുള്ള തുണിസഞ്ചിയിലും ക്യാരി ബാഗിലുമായി സൂക്ഷിച്ചിരുന്ന 30.62 ലക്ഷം രൂപ കണ്ടെടുക്കുകയായിരുന്നു.
തുടര്‍ന്ന് സ്ലീപ്പര്‍ ക്ലാസില്‍ പരിശോധിക്കുമ്പോഴാണ് ബാലാജിയില്‍ നിന്നും നാലുലക്ഷം രൂപ കണ്ടെടുത്തത്. ഉറവിടം വെളിപ്പെടുത്താനോ പണം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനോ ഇവര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.