തിരുവന്തപുരം : ശബരിമല സ്വർണ്ണക്കൊള്ളയിൽ ബിജെപിയുടെ രാപ്പകൽ സെക്രട്ടറിയേറ്റ് ധർണ്ണയും ഉപരോധവും ആരംഭിച്ചു. വിവിധ ജില്ലയിൽ നിന്നുള്ള പ്രവർത്തകർ പ്രതിഷേധത്തിലുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുതിർന്ന സംസ്ഥാന നേതാക്കൾ ഉപരോധ സമരത്തിന്റെ ഭാഗമായി.
സ്വർണ്ണമോഷണത്തിൽ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം.ദേവസ്വം മന്ത്രി രാജിവെക്കണം, ദേവസ്വം ബോർഡ് പിരിച്ചുവിടണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ മുന്നോട്ടുവയ്ക്കുന്നത്.
ദേവസ്വം ബോർഡിലെ കഴിഞ്ഞ 30 വർഷത്തെ സാമ്പത്തിക ഇടപാടുകൾ കേന്ദ്ര ഏജൻസികൾ വഴി അന്വേഷിപ്പിക്കണമെന്നും എല്ലാ ദേവസ്വം ബോർഡുകളിലും അടിയന്തരമായി സി.എ.ജി. ഓഡിറ്റ് നടത്തണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.