തിരുവനന്തപുരം: കേരളത്തിൽ എയിംസ് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിജെപിയിൽ തമ്മിലടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിവിധ സന്ദർഭങ്ങളിലായി കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്രസർക്കാർ പറഞ്ഞുവെങ്കിലും നിരാശ മാത്രമായിരുന്നു മുൻകാല അനുഭവം. എന്നാൽ ഇപ്പോൾ കേന്ദ്രമന്ത്രിയും കേരളത്തിലെ ബിജെപിയിലെ ഒരുവിഭാഗവും രണ്ടായി തിരിഞ്ഞ് അവർ തമ്മിലുള്ള തർക്കത്തിന്റെ ഭാഗമാക്കുകയാണ് എയിംസിനെ.
കേരളത്തിന് എയിംസ് നഷ്ടപ്പെടുത്തുന്നതിന് വേണ്ടിയുള്ള നീക്കമാണോയെന്ന് സംശയിക്കുന്ന രീതിയിലാണ് ഇവർ തമ്മിലുള്ള തര്‍ക്കം. വികസന കാര്യത്തിലെങ്കിലും യോജിച്ച് നില്‍ക്കുക എന്നത് അവര്‍ക്ക് ആലോചിക്കാനേ സാധിക്കുന്നില്ല. ബിജെപിക്കാരുടെ തമ്മിലടി അവസാനിപ്പിക്കണമെന്നും സര്‍ക്കാരും വികസനകാര്യത്തിലെങ്കിലും ഒരുമിച്ച് നിൽക്കാൻ ബിജെപിക്ക് ആലോചിക്കാനേ സാധിക്കുന്നില്ല.
രണ്ട് സ്ഥലം പറഞ്ഞിട്ട്, അവിടെ എയിംസ് അനുവദിച്ചില്ലെങ്കിൽ തമിഴ്നാട്ടിലേക്ക് പൊക്കോട്ടെ എന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്.കേരളത്തിന്റെ ഭാവിയെ തന്നെ തകർക്കാൻ കുട്ടുനിൽക്കുന്ന നിലാപാടാണ് ബിജെപി കൈക്കൊള്ളുന്നത്. സ്ഥലത്തിന്റെ പേരുംപറഞ്ഞ് ആവശ്യമില്ലാത്ത സംഘർഷമുണ്ടാക്കാതെ എത്രയും വേഗം എയിംസ് അനുവദിക്കുകയാണ് ചെയ്യേണ്ടത്.