Amit Shah: ബിജെപിയുടെ ലക്ഷ്യം കേരളത്തിന്റെ വികസനം: അമിത് ഷാ

Home Minister Amit Shah to chair Eastern Zonal Council meeting in Ranchi
Published on

തിരുവനന്തപുരം: ബിജെപിയുടെ ലക്ഷ്യം കേരളത്തിന്റെ വികസനമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേരളത്തിന്റെ രാഷ്ട്രീയം മനസിലാക്കുന്നു, പതിനഞ്ച് വർഷമായി കേരളത്തെ വീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുത്തരിക്കണ്ടത്ത് ബിജെപി വാർഡ് തല നേതൃസം​ഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഇടതു വലതു മുന്നണികൾക്ക് നിരവധി അവസരം നൽകി. അക്രമവും അഴിമതിയും പ്രീണനവുമാണ് തിരികെ നൽകിയത്. കേരളത്തിൽ തഴച്ചുവളർന്ന മത തീവ്രവാദ രാഷ്ട്രീയത്തിന് തടയിട്ടത് നരേന്ദ്രമോദി സർക്കാരാണ്. പിഎഫ്ഐക്കെതിരെ എന്ത് നടപടിയാണ് കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരെടുത്തത്. മാറ്റം വേണമെങ്കിൽ ബിജെപിയെ വിജയിപ്പിക്കണം- അമിത് ഷാ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com