BJP : 'പ്രിയങ്ക ഗാന്ധിയെ 3 മാസമായി കാണാനില്ല, കണ്ടെത്തി തരണം': വയനാട് ജില്ലാ പോലീസ് മേധാവിക്ക് BJPയുടെ പരാതി

മൂന്ന് മാസമായി പ്രിയങ്കയെ കാണാനില്ല എന്നാണ് പരാതി. നിരവധി പേർക്ക് ജീവൻ നഷ്‌ടമായ ഉരുൾപൊട്ടൽ ദുരന്ത സ്ഥലത്ത് അവരെ കണ്ടില്ല എന്നും, ആദിവാസി വിഷയങ്ങളിലും എം പിയെ കണ്ടില്ലെന്നും പരാതിയിൽ പറയുന്നു. നേരത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ഇത്തരത്തിൽ പരാതിയുമായി കെ എസ് യു നേതാവ് രംഗത്തെത്തിയിരുന്നു.
BJP : 'പ്രിയങ്ക ഗാന്ധിയെ 3 മാസമായി കാണാനില്ല, കണ്ടെത്തി തരണം': വയനാട് ജില്ലാ പോലീസ് മേധാവിക്ക് BJPയുടെ പരാതി
Published on

വയനാട് : പ്രിയങ്ക ഗാന്ധി എം പിയെ കാണാനില്ലെന്ന് പൊലീസിന് പരാതി നൽകി ബി ജെ പി. വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത് ബി ജെ പി പട്ടികവർഗ മോർച്ച സംസ്ഥാന പ്രസിഡൻ്റ് മുകുന്ദൻ പള്ളിയറയാണ്. (BJP's complaint alleging Priyanka Gandhi has gone missing)

മൂന്ന് മാസമായി പ്രിയങ്കയെ കാണാനില്ല എന്നാണ് പരാതി. നിരവധി പേർക്ക് ജീവൻ നഷ്‌ടമായ ഉരുൾപൊട്ടൽ ദുരന്ത സ്ഥലത്ത് അവരെ കണ്ടില്ല എന്നും, ആദിവാസി വിഷയങ്ങളിലും എം പിയെ കണ്ടില്ലെന്നും അദ്ദേഹം നൽകിയ പരാതിയിൽ പറയുന്നു.

അതിനാൽ പരാതി സ്വീകരിച്ച് പ്രിയങ്കയെ കണ്ടെത്തി തരണം എന്നാണ് ആവശ്യം. നേരത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ഇത്തരത്തിൽ പരാതിയുമായി കെ എസ് യു നേതാവ് രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com