തൃശൂർ : സംസ്ഥാന ബി ജെ പിയിൽ എയിംസുമായി ബന്ധപ്പെട്ട് വ്യാപക തർക്കം. ആലപ്പുഴയിൽ എയിംസ് നൽകണമെന്ന സുരേഷ് ഗോപിയുടെ നിലപാടിനെതിരെ ദേശീയ നേതൃത്വത്തെ പരാതി അറിയിച്ചിരിക്കുകയാണ് ബി ജെ പി സംസ്ഥാന നേതൃത്വം.(BJP’s AIIMS controversy)
കഴിഞ്ഞ ദിവസം സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻ്റണി ഡൽഹിയിൽ എത്തിയിരുന്നു. അദ്ദേഹമാണ് പരാതി നൽകിയത്. പരസ്യ നിലപാട് സുരേഷ് ഗോപി ആവർത്തിക്കുകയാണ്.
അദ്ദേഹത്തെ അടക്കി നിർത്താൻ രാജീവ് ചന്ദ്രശേഖർ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നാണ് സൂചന. അദ്ദേഹം അടുത്തയാഴ്ച മോദിയെ നേരിൽ കാണും. ജെ പി നദ്ദ കേരളത്തിലെത്തുന്ന അവസരത്തിൽ അന്തിമ നിലപാട് അറിയിക്കും.