

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞുവെന്ന പരാതിയെ തുടർന്ന് ബി.ജെ.പി. പ്രവർത്തകൻ ജീവനൊടുക്കി. തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡിലെ ബി.ജെ.പി. പ്രവർത്തകനായ ആനന്ദ് ആണ് ആത്മഹത്യ ചെയ്തത്. ആനന്ദിനെ വീടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആർ.എസ്.എസ്. - ബി.ജെ.പി. നേതൃത്വത്തിനെതിരെ സന്ദേശം അയച്ച ശേഷമായിരുന്നു ഇയാൾ ജീവനൊടുക്കിയത്.സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വത്തിൽ തർക്കങ്ങൾ നിലനിൽക്കെയാണ് ഈ ദാരുണമായ സംഭവം.