വനിതാ ബിഎൽഒയെ തടഞ്ഞു നിർത്തി, വിവരങ്ങൾ ഫോണിൽ പകർത്തി; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ | BLO

blo
Updated on

കാസർകോട്: കാസർകോട് ഉപ്പളയിൽ വനിതാ ബൂത്ത് ലെവൽ ഓഫീസറെ (BLO) തടഞ്ഞുനിർത്തി സെൻസസ് വിവരങ്ങൾ (എസ്ഐആർ) ഫോണിലേക്ക് പകർത്തിയ ബിജെപി പ്രവർത്തകൻ അറസ്റ്റിലായി. ഉപ്പള മണിമുണ്ട സ്വദേശി എസ്. അമിത്തിനെയാണ് (34) മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഉപ്പള ബസ് സ്റ്റാൻഡിന് സമീപത്താണ് സംഭവം. എസ്ഐആർ വിവരശേഖരണം പൂർത്തിയാക്കി മടങ്ങുകയായിരുന്ന ബിഎൽഒ എ. സുഭാഷിണി (41) നൽകിയ പരാതിയിലാണ് നടപടി.

അമിത് സുഭാഷിണിയെ തടഞ്ഞുനിർത്തുകയും ഫോണിലെ എസ്ഐആർ ആപ്ലിക്കേഷൻ തുറക്കാൻ നിർബന്ധിക്കുകയും അതിലെ വിവരങ്ങൾ സ്വന്തം ഫോണിലേക്ക് പകർത്തിയെടുക്കുകയും ചെയ്തു. ഈ വിവരങ്ങൾ പിന്നീട് ഇയാൾ വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് അയച്ചു നൽകിയിരുന്നു. ജില്ലാ കലക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും നിർദ്ദേശപ്രകാരമാണ് അമിത്തിനെതിരെ കേസെടുത്തത്. ഭീഷണിപ്പെടുത്തൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.

Summary

A BJP worker named S. Amit (34) was arrested by Manjeshwaram Police in Uppala, Kasaragod, for allegedly obstructing a female Booth Level Officer (BLO) and forcibly copying sensitive census data (SIR) from her phone into his device.

Related Stories

No stories found.
Times Kerala
timeskerala.com