കണ്ണൂർ: പയ്യന്നൂരിലെ ഫണ്ട് തിരിമറി വിവാദത്തിൽ എം.എൽ.എ ടി.ഐ. മധുസൂദനനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധ മാർച്ചുമായി ബി.ജെ.പി. പയ്യന്നൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് എം.എൽ.എ ഓഫീസിന് സമീപം പോലീസ് തടഞ്ഞു.(BJP will provide protection to V Kunhikrishnan, BJP's protest march in Payyanur)
സി.പി.എമ്മിന്റേത് ശവംതീനി രാഷ്ട്രീയമാണെന്നും ടി.ഐ. മധുസൂദനനെപ്പോലുള്ള തെമ്മാടികളാണ് ഇന്നത്തെ പാർട്ടിയിൽ ഉള്ളതെന്നും ബി ഗോപാലകൃഷ്ണൻ ആരോപിച്ചു. സത്യം പറയുന്നവരെ ഒറ്റുകാരെന്ന് വിളിക്കുന്നതാണ് സി.പി.എം രീതി. ക്രമക്കേട് പുറത്തുകൊണ്ടുവന്ന വി. കുഞ്ഞികൃഷ്ണൻ മറ്റൊരു ടി.പിയാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹത്തിന് ആവശ്യമായ സംരക്ഷണം ബി.ജെ.പി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പരോൾ ചട്ടം ലംഘിച്ച സി.പി.എം കൗൺസിലർ വി.കെ. നിഷാദിനെതിരെ കേസെടുക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.