പാലക്കാട് : സി പി എം രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്ക്ക് എതിരെയുള്ള പ്രതിഷേധത്തിൽ നിന്നും പിന്നോക്കം പോയത് എന്ത് കൊണ്ടാണെന്ന് ചോദിച്ച് ബി ജെ പി. ഈ നടപടിയെ ബി ജെ പി വിമർശിച്ചു.(BJP to CPM on Rahul Mamkootathil issue)
ഇത് ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമായത് കൊണ്ടാണ് എന്നാണ് ബി ജെ പി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ ആരോപിച്ചത്. ബി ജെ പി പ്രവർത്തകർ രാവിലെ നാല് മണി മുതൽ തന്നെ രാഹുലിൻ്റെ പാലക്കാട്ടേക്ക് വരാനുള്ള നീക്കം തടയാനായി ജില്ലയുടെ പല ഭാഗങ്ങളിൽ സജ്ജമായിരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് എത്തിയത്.