തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നിർണ്ണായക നീക്കങ്ങളുമായി ബിജെപി. ആദ്യഘട്ടമായി 30 സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കാനും ജനുവരി 12 മുതൽ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാനും പാർട്ടി തീരുമാനിച്ചു. ഇതിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനുവരി 11-ന് കേരളത്തിലെത്തും.(BJP to announce 30 candidates for assembly elections soon)
തിരുവനന്തപുരത്തെ പ്രധാന മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഏകദേശ ധാരണയായിട്ടുണ്ട്. നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി. മുരളീധരൻ എന്നിവരാണ് എന്നാണ് സൂചന. പാലക്കാട് മണ്ഡലത്തിൽ കെ. സുരേന്ദ്രനെയാണ് സജീവമായി പരിഗണിക്കുന്നത്. കായംകുളത്ത് ശോഭ സുരേന്ദ്രന്റെ പേരിനാണ് മുൻഗണന.
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി നേടിയ ചരിത്ര വിജയം ആഘോഷിക്കുന്നതിന്റെ ഭാഗം കൂടിയാണ് അമിത് ഷായുടെ സന്ദർശനം. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി അംഗങ്ങളെ അദ്ദേഹം നേരിൽ കാണുകയും അഭിസംബോധന ചെയ്യുകയും ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുന്ന തീയതി അമിത് ഷാ ഔദ്യോഗികമായി പ്രഖ്യാപിക്കും.