തൃശൂർ : തൃശൂരിലെ വോട്ട് ക്രമക്കേട് വിവാദത്തിൽ പ്രതികരണവുമായി ബി ജെ പി. ബി ജെ പി തൃശൂരിൽ നേടിയത് ഐതിഹാസികവും ആധികാരികവുമായ വിജയം ആണെന്നാണ് കെ കെ അനീഷ് കുമാർ പറഞ്ഞത്. (BJP supports Suresh Gopi)
നാലു ലക്ഷത്തി പതിമൂവായിരം പേർ സുരേഷ് ഗോപിക്ക് വോട്ട് ചെയ്തുവെന്നും, അത്രയും പേരെയാണ് ഇപ്പോൾ കള്ളന്മാർ ആക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുനിൽ കുമാറിന് പരാജയം അംഗീകരിക്കാൻ ആയിട്ടില്ല എന്നും ബി ജെ പി പരിഹസിച്ചു.