

കെ റെയിലിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ചെയ്യുന്നത് സംസ്ഥാന വികസനത്തിന് തുരങ്കം വെക്കുന്ന പ്രവർത്തനങ്ങളെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ.എൻ. ബാലഗോപാൽ. കോൺഗ്രസും അതേ നിലപാടാണ് സ്വീകരിച്ചു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. വയനാട് പാക്കേജ് വീണ്ടും കേന്ദ്രത്തോട് ഉന്നയിച്ചിട്ടുണ്ടെന്നും കിഫ്ബി ഫണ്ട് വെട്ടിക്കുറച്ച കേന്ദ്ര നടപടി പിൻവലിക്കണമെന്നും മന്ത്രി കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. ദേശീയപാതാ വികസനത്തിൻ്റെ 25% സംസ്ഥാനമാണ് കൊടുക്കുന്നത്.
കേരളത്തിലെ ഭൂമിക്ക് അധികവില ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം സംസ്ഥാന വിഹിതം ചോദിച്ചത്. എന്നാൽ, ദേശീയപാതയിൽ പിരിക്കുന്ന ടോൾ വിഹിതം മുഴുവൻ കേന്ദ്രം എടുക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. 25 ശതമാനം മുടക്കുന്ന കേരളത്തിന് ഒന്നും നൽകുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.