

ബെംഗളൂരു: ബി.ജെ.പി. സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ ഗുരുതരമായ ഭൂമി തട്ടിപ്പ് ആരോപണം. കർണാടക സർക്കാർ ഫാക്ടറി നിർമ്മിക്കാനായി പാട്ടത്തിന് നൽകിയ 175 ഏക്കർ ഭൂമി 319 കോടി രൂപയ്ക്ക് മറിച്ച് വിറ്റു എന്നാണ് പരാതി.
ബി.പി.എൽ. കമ്പനിക്ക് ഫാക്ടറി നിർമ്മിക്കാൻ അനുവദിച്ച ഭൂമിയാണ് രാജീവ് ചന്ദ്രശേഖർ നിയമം ലംഘിച്ച് മറിച്ചുവിറ്റത്.ഈ ഭൂമി തട്ടിപ്പിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്.ഐ.ടി.) അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ കെ.എൻ. ജഗദീഷ് കുമാർ സുപ്രീംകോടതിയിലും കർണാടക ഹൈക്കോടതിയിലും പരാതി നൽകി.തനിക്കെതിരെ ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.