

തിരുവനന്തപുരം: ബി ജെ പിയുടെ പുതിയ സംസ്‌ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ. അദ്ദേഹം രണ്ടാം മോദി സർക്കാരിൽ കേന്ദ്ര സഹമന്ത്രി ആയിരുന്നു. കർണാടകയിൽ നിന്നും മൂന്ന് തവണ രാജ്യസഭയിലെത്തിയ രാജീവ് ചന്ദ്രശേഖർ, രണ്ടു പതിറ്റാണ്ടിൻ്റെ രാഷ്ട്രീയ അനുഭവത്തോട് കൂടിയാണ് അധ്യക്ഷ പദവിയിലേറുന്നത്.(BJP state president)
വ്യവസായിയായ അദ്ദേഹം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് ജനവിധി തേടിയിരുന്നു. പ്രകാശ് ജാവദേക്കറും അപരാജിത സാരംഗിയും അദ്ദേഹവുമായി ചർച്ച പൂർത്തിയാക്കി.
കോര്‍ കമ്മിറ്റി യോഗത്തില്‍ രാജീവ് ചന്ദ്രശേഖറിൻ്റെ പേര് അവതരിപ്പിക്കും. ഇക്കാര്യം അറിയിക്കുക പ്രൽഹാദ് ജോഷിയാണ്. നാമനിർദേശ പത്രിക നൽകുകയും നാളെ സംസ്ഥാന അധ്യക്ഷനെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യും.