
കൊല്ലം: പുതിയ ബിജെപി സംസ്ഥാന സമിതിയുടെ ആദ്യ യോഗം ഇന്ന് കൊല്ലത്ത് നടക്കും(BJP State Committee). ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ പങ്കെടുക്കുന്ന യോഗത്തിൽ തദേശ തെരഞ്ഞെടുപ്പുകൾ സംബന്ധിച്ച തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ആരംഭിച്ച മിഷൻ കേരള പദ്ധതി, ആലപ്പുഴ എയിംസ് തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങൾ യോഗം ചർച്ച ചെയ്തേക്കും. അതേസമയം, എയിംസ് വിഷയത്തിൽ സംസ്ഥാന നേതാക്കൾക്കിടയിൽ തന്നെ ഭിന്നാഭിപ്രായമാണ് നിലനിൽക്കുന്നത്.