തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ശൈലിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം. ബിജെപി ഇന്‍ചാര്‍ജുമാരുടെ യോഗത്തിലാണ് രാജീവ് ചന്ദ്രശേഖറിന്റെ ശൈലിക്കെതിരായ വിമര്‍ശനം ഉയര്‍ന്നത്.
ബിജെപി ഇന്‍ ചാര്‍ജുമാരുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് വിമര്‍ശനം. പാര്‍ട്ടി പ്രവര്‍ത്തനം കോർപ്പറേറ്റ് കമ്പനികൾ പോലെ നടത്തരുതെന്നും ജോലി സമ്മര്‍ദം കാരണം പല മണ്ഡലം പ്രസിഡന്റുമാരും രാജിക്കൊരുങ്ങുകയാണ്.അതേസമയം രാജീവ് ചന്ദ്രശേഖറിന് പിന്തണയുമായി എം.ടി രമേശും എസ്. സുരേഷും രംഗത്ത് വന്നു.
കോര്‍പ്പറേറ്റ് കമ്പനികള്‍ ചെയ്യുന്നത് പോലെ മണ്ഡലം പ്രസിഡന്റുമാര്‍ക്ക് ഉത്തരവാദിത്വങ്ങള്‍ നല്‍കുകയാണ്. അതിനാല്‍ ജോലിഭാരം ഉയരുന്നു എന്ന വിമര്‍ശനം വ്യാപകമാണെന്നും ഇന്‍ചാര്‍ജുമാര്‍ പറഞ്ഞു.ഒട്ടനവധി പ്രവൃത്തികള്‍ മണ്ഡലം പ്രസിഡന്റുമാര്‍ പൂര്‍ത്തികരിക്കേണ്ടതുണ്ട്.
ഇതിനിടയില്‍ ശില്‍പ്പശാലയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാളുമായി ബന്ധപ്പെട്ട് 15 ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന പരിപാടികളുമുണ്ട്. ഇവര്‍ക്കും ഓണവും ശ്രീകൃഷ്ണ ജയന്തിയുമൊക്കെയുണ്ട്. പ്രതിഫലം വാങ്ങി പ്രവര്‍ത്തിക്കുന്നവരല്ല മണ്ഡലം പ്രസിഡന്റുമാര്‍. ഇത്രയധികം ജോലിഭാരമുള്ളതുകൊണ്ട് പല മണ്ഡലം പ്രസിഡന്റുമാരും രാജിവയ്ക്കാനൊരുങ്ങിയെന്ന് ഇന്‍ചാര്‍ജുമാര്‍ യോഗത്തില്‍ വിമര്‍ശനമായി അറിയിച്ചു.