NDA പ്രകടന പത്രികയിലേക്ക് അഭിപ്രായം തേടി BJP: QR കോഡ് വഴി നിർദ്ദേശങ്ങൾ സമർപ്പിക്കാമെന്ന് രാജീവ് ചന്ദ്രശേഖർ | BJP

എന്ത് മാറ്റമാണ് ആഗ്രഹിക്കുന്നതെന്ന് ആശയങ്ങളും സ്വപ്നങ്ങളും പങ്കുവെക്കാൻ അവസരം ഉണ്ടാകും
BJP seeks feedback on NDA manifesto, Rajeev Chandrasekhar says suggestions can be submitted via QR code
Published on

തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായുള്ള എൻ.ഡി.എ.യുടെ പ്രകടനപത്രികയിലേക്ക് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ ക്ഷണിച്ച് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത്. രാജ്യത്തിൻ്റെ പുരോഗതിയിൽ പങ്കാളികളാകാൻ താൽപ്പര്യമുള്ള യുവാക്കൾ, കർഷകർ, സംരംഭകർ, വിദ്യാർത്ഥികൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലെ ആളുകളിൽ നിന്നാണ് അഭിപ്രായം തേടുന്നത്.(BJP seeks feedback on NDA manifesto, Rajeev Chandrasekhar says suggestions can be submitted via QR code)

വർദ്ധിച്ചുവരുന്ന വെല്ലുവിളികളെ നേരിടാൻ സമൂഹത്തിലെ വിവിധ മേഖലകളിലെ ജനവിഭാഗങ്ങളിൽ നിന്ന് പുതിയ അഭിപ്രായങ്ങൾ ഉയർന്നു വരേണ്ടതുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

നാട് നന്നാവണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർക്ക് അവരുടെ നിലപാടുകളും ആശയങ്ങളും ബി.ജെ.പി.യുമായി പങ്കുവെക്കാം. അഭിപ്രായങ്ങൾ അറിയിക്കുന്നതിനായി ക്യൂ.ആർ. കോഡ് സ്കാൻ ചെയ്യാനുള്ള സൗകര്യം ബി.ജെ.പി. അധ്യക്ഷൻ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഒരുക്കിയിട്ടുണ്ട്.

ഓരോ വ്യക്തിക്കും സ്വന്തം വാർഡ്, പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിൽ എന്ത് മാറ്റമാണ് ആഗ്രഹിക്കുന്നതെന്ന് ആശയങ്ങളും സ്വപ്നങ്ങളും പങ്കുവെക്കാൻ ബി.ജെ.പി. അവസരം നൽകുകയാണ്. വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ പ്രാദേശിക തലത്തിൽ ലഭിച്ച ഈ അഭിപ്രായങ്ങൾ എൻ.ഡി.എ. പ്രകടനപത്രികയിൽ ഉൾപ്പെടുത്തുമെന്ന് രാജീവ് ചന്ദ്രശേഖർ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ഉറപ്പുനൽകി.

Related Stories

No stories found.
Times Kerala
timeskerala.com