BJP : 'ബലക്ഷയമുള്ള കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഉടൻ ഒഴിപ്പിക്കണം': കോട്ടയം മെഡിക്കൽ കോളേജിൽ BJP പ്രതിഷേധം

ആറാം വാർഡിലെയും രണ്ടാം വാർഡിലെയും ശുചിമുറികളിൽ ബലക്ഷയമുണ്ടെന്നും രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു
BJP : 'ബലക്ഷയമുള്ള കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഉടൻ ഒഴിപ്പിക്കണം': കോട്ടയം മെഡിക്കൽ കോളേജിൽ BJP പ്രതിഷേധം
Published on

കോട്ടയം : ബലക്ഷയമുള്ള കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഉടൻ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം മെഡിക്കൽ കോളേജിൽ പ്രതിഷേധം നടത്തി ബി ജെ പി. രക്ഷാപ്രവർത്തനങ്ങളിൽ പാളിച്ച ഉണ്ടായെന്നാണ് ആരോപണം. (BJP protests at Kottayam Medical College)

ആറാം വാർഡിലെയും രണ്ടാം വാർഡിലെയും ശുചിമുറികളിൽ ബലക്ഷയമുണ്ടെന്നും രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. അവശിഷ്ടങ്ങൾക്കിടയിൽ നിന്നും പുറത്തെടുത്ത് അൽപ്പ സമയത്തിനകം മരിച്ചത് തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ്.

ഇവരെ അത്യാഹിത വിഭാഗത്തിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. രണ്ടര മണിക്കൂറാണ് ബിന്ദു കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയത്.

Related Stories

No stories found.
Times Kerala
timeskerala.com