തിരുവനന്തപുരം : ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ കലക്ടറേറ്റുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി ബി ജെ പി. പാർട്ടി മാർച്ച് നടത്തിയത് കോഴിക്കോട്, കാസർകോട്, കണ്ണൂർ, കൊച്ചി, പാലക്കാട്, മലപ്പുറം എന്നീ കലക്ടറേറ്റുകളിലേക്കാണ്. (BJP protest on Sabarimala gold case)
പോലീസ് കോഴിക്കോട് കലക്ടറേറ്റിലേക്കുള്ള മാർച്ച് ബാരിക്കേഡ് വച്ച് തടഞ്ഞു. പ്രവർത്തകർ ഇതിന് മുകളിലേക്ക് കയറി. ഇവരെ പിന്തിരിപ്പിക്കാൻ ജലപീരങ്കി ഉൾപ്പെടെ പ്രയോഗിച്ചെങ്കിലും പിരിഞ്ഞ് പോയിട്ടില്ല.
നിലവിൽ മാർച്ച് തുടരുകയാണ്. കാസർഗോഡും മാർച്ചിൽ സംഘർഷം ഉണ്ടായി. കോഴിക്കോട്ടെ മാർച്ച് ഉദ്‌ഘാടനം ചെയ്തത് കെ സുരേന്ദ്രൻ ആണ്.