തൃശൂർ : രാഹുൽ ഗാന്ധിക്കെതിരെ സ്വകാര്യ ചാനൽ ചർച്ചയിൽ വധ ഭീഷണി മുഴക്കിയ ബി ജെ പി നേതാവ് പ്രിന്‍റു മഹാദേവിനെതിരെ കേസെടുത്ത സംഭവത്തിൽ വൻ പ്രതിഷേധം. തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് ബി ജെ പി പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. (BJP Protest in Thrissur )
ബി ജെ പി തൃശൂർ ജില്ലാ ഭാരവാഹികളുടെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിൽ പ്രതിഷേധം അറിയിക്കാൻ വേണ്ടിയാണ് മാർച്ച് നടത്തുന്നത്.
'പ്രിന്‍റു മാഷിനെ വിട്ടു തരില്ല, സംരക്ഷിക്കും' എന്ന മുദ്രാവാക്യവുമായാണ് മാർച്ച്. പലരും മാർച്ചിനിടെ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചു. നിലവിൽ ഇയാൾക്കായി തിരച്ചിൽ നടക്കുകയാണ്.