BJP : 'സ്ത്രീപീഡന വീരൻ പാലക്കാടിന് വേണ്ട, നാണംകെട്ട ഒരു എം എൽ എ': രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഓഫീസ് പൂട്ടാൻ ശ്രമിച്ച് BJP പ്രവർത്തകർ, അറസ്റ്റ് ചെയ്ത് നീക്കി പോലീസ്

രാഹുൽ ഇന്ന് ഓഫീസിൽ എത്തുമെന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. വെളുപ്പിന് നാല് മണി മുതൽ പ്രതിഷേധക്കാർ ഓഫീസിന് മുന്നിൽ നിലയുറപ്പിച്ചു
BJP : 'സ്ത്രീപീഡന വീരൻ പാലക്കാടിന് വേണ്ട, നാണംകെട്ട ഒരു എം എൽ എ': രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഓഫീസ് പൂട്ടാൻ ശ്രമിച്ച് BJP പ്രവർത്തകർ, അറസ്റ്റ് ചെയ്ത് നീക്കി പോലീസ്
Published on

പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ പാലക്കാട് മണ്ഡലത്തിൽ എത്തുന്നത് തടയാൻ ശ്രമിച്ച് ബി ജെ പി. എം എൽ എയുടെ ഓഫീസ് പൂട്ടാനെത്തിയ ബി ജെ പി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണുണ്ടായത്. (BJP protest against Rahul Mamkootathil MLA)

രാഹുൽ ഇന്ന് ഓഫീസിൽ എത്തുമെന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. വെളുപ്പിന് നാല് മണി മുതൽ പ്രതിഷേധക്കാർ ഓഫീസിന് മുന്നിൽ നിലയുറപ്പിച്ചു. നാണകെട്ട ഒരു എം എൽ എ പാലക്കാടിന് വേണ്ട എന്നാണ് അവർ പറഞ്ഞത്.

സ്ത്രീപീഡന വീരന്‍ പാലക്കാടിന് വേണ്ട, ഭ്രൂണഹത്യ തുടങ്ങിയ പോസ്റ്ററുകളും ഉയർത്തിയാണ് പ്രതിഷേധം നടത്തിയത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. രാഹുലിനെതിരായ പ്രതിഷേധത്തിൽ നിന്നും പിന്നോട്ട് പോയ സി പി എമ്മിനെയും ബി ജെ പി വിമർശിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com