
കണ്ണൂർ : ബി ജെ പി പ്രവർത്തകനായിരുന്ന കെ വി സുരേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി. ഇവരെ ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചിരുന്നത്. (BJP member murder case in Kannur)
പ്രതികൾ സി പി എം പ്രവർത്തകരാണ്. കോടതി വെറുതെവിട്ടത് അഖിലേഷ്, ലിജേഷ്, കലേഷ്, വിനീഷ്, പി കെ ഷൈജേഷ് എന്നിവരെയാണ്.
കേസിനാസ്പദമായ സംഭവം നടന്നത് 2008ലാണ്. വീട്ടിൽക്കയറി കൊലപ്പെടുത്തിയെന്നാണ് കേസ്.