BJP : രാജീവ് ചന്ദ്രശേഖറിൻറേത് കോർപ്പറേറ്റ് ശൈലിയെന്ന് BJP സംസ്ഥാന നേതൃ യോഗത്തിൽ വിമർശനം : അമിത ജോലിഭാരം മൂലം രാജി വയ്ക്കാനൊരുങ്ങി മണ്ഡലം പ്രസിഡൻറുമാർ

ഓൺലൈനായി ചേർന്ന ബി ജെ പി സംസ്ഥാന നേതൃയോഗത്തിലാണ് പ്രവർത്തകർക്ക് ടാർഗറ്റ് നൽകുന്ന രാജീവ് ചന്ദ്രശേഖറിൻ്റെ ശൈലിക്കെതിരെ വിമർശനമുണ്ടായത്
BJP meeting criticizes Rajeev Chandrasekhar
Published on

തിരുവനന്തപുരം : രാജീവ് ചന്ദ്രശേഖറിൻറേത് കോർപ്പറേറ്റ് ശൈലിയാണെന്ന് ബി ജെ പി സംസ്ഥാന നേതൃയോഗത്തിൽ വിമർശനം. അമിത ജോലിഭാരം മൂലം മണ്ഡലം പ്രസിഡൻറുമാർ രാജി വയ്ക്കാനൊരുങ്ങുകയാണ്. (BJP meeting criticizes Rajeev Chandrasekhar)

കമ്പനി പോലെ പാർട്ടി പ്രവർത്തനം നടത്തരുതെന്നാണ് വിമർശനം. ഓൺലൈനായി ചേർന്ന ബി ജെ പി സംസ്ഥാന നേതൃയോഗത്തിലാണ് പ്രവർത്തകർക്ക് ടാർഗറ്റ് നൽകുന്ന രാജീവ് ചന്ദ്രശേഖറിൻ്റെ ശൈലിക്കെതിരെ വിമർശനമുണ്ടായത്. അവർക്കും കുടുംബമുണ്ടെന്ന് പാർട്ടി മറക്കരുത് എന്നായിരുന്നു ഇവർ പറഞ്ഞത്.

Related Stories

No stories found.
Times Kerala
timeskerala.com