തൃശൂർ : വോട്ടർപട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തിൽ തൃശൂരിൽ സിപിഎം - ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന് മുന്നിൽ സിപിഐഎം പ്രവർത്തകർ കരി ഓയിൽ ഒഴിച്ചതിൽ പ്രതിഷേധിച്ചാണ് സിപിഐഎം ഓഫീസിലേയ്ക്ക് ബിജെപിയുടെ മാർച്ച്.
സിപിഎം ഓഫീസിന് മുന്നിലെത്തിയ പ്രവർത്തകരെ പോലീസ് തടഞ്ഞു. രാത്രി എട്ടുമണിയോടെ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ ഉന്തും തള്ളും കല്ലേറുമുണ്ടായി. ഇതോടെ പോലീസ് ലാത്തിച്ചാര്‍ജ് പ്രയോഗിച്ചു.
ജില്ലാ അധ്യക്ഷൻ ജസ്റ്റിന് അടക്കം നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ജസ്റ്റിന്റെ തലയ്ക്കാണ് പരിക്കേറ്റത്. രണ്ടു വിഭാഗത്തെയും പരസ്പരം മാറ്റിനിര്‍ത്തിയിട്ടുണ്ട്. ഇതോടെ എംജി റോഡിനടുത്ത് ബിജെപിയും പാര്‍ട്ടി ഓഫീസിന് സമീപം സിപിഎമ്മും തടിച്ചുകൂടി പരസ്പരം മുദ്രാവാക്യം നടത്തുകയാണ്.