തിരുവനന്തപുരം : ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് ബി ജെ പി ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തി. ഇത് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലാണ് നടന്നത്. (BJP march on Sabarimala gold case)
പൊതുസൂഹത്തെ ബോധ്യപ്പെടുത്തുന്നതിനാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. ക്ലിഫ് ഹൗസില്‍ ഇരിക്കുന്ന മുഖ്യമന്ത്രി എല്ലാം ശരിയാവും എന്ന വാഗ്ദാനം നൽകി 10 കൊല്ലമായിട്ടും ഒന്നും നടന്നല്ലെന്ന് അദ്ദേഹം വിമർശിച്ചു. എവിടെ നോക്കിയാലും അഴിമതിയാണെന്നും, പത്ത് കൊല്ലം വിശ്വാസികളെ ദ്രോഹിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന് പിന്നിലുള്ള ദല്ലാൾമാര്‍ എല്ലാം സി പി എമ്മുകാർ ആണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ശബരിമല കൊള്ളയടിച്ചുവെന്നും, സി ബി ഐ അന്വേഷണം ഇല്ലാത്തപക്ഷം കേന്ദ്രത്തെ സമീപിക്കുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.