Description
Digital Voice of Kerala
Tuesday, March 24, 2026

Digital Voice of Kerala
HomeKeralaമേയർ VV രാജേഷിൻ്റെ നേതൃത്വത്തിലുള്ള BJP തദ്ദേശ പ്രതിനിധികൾ ഇന്ന് ഡൽഹിയിലെത്തും:...

മേയർ VV രാജേഷിൻ്റെ നേതൃത്വത്തിലുള്ള BJP തദ്ദേശ പ്രതിനിധികൾ ഇന്ന് ഡൽഹിയിലെത്തും: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും | BJP

🎙️ Latest Podcast

തിരുവനന്തപുരം: ബിജെപി ദേശീയ നേതൃത്വം സംഘടിപ്പിക്കുന്ന നൈപുണ്യ വികസന പരിപാടിയിൽ പങ്കെടുക്കുന്നതിനായി കേരളത്തിൽ നിന്നുള്ള ബിജെപി തദ്ദേശ പ്രതിനിധികളുടെ സംഘം ഇന്ന് ഡൽഹിയിലെത്തും. തിരുവനന്തപുരം മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള 115 അംഗ സംഘമാണ് ഡൽഹി സന്ദർശിക്കുന്നത്.(BJP local representatives led by Mayor VV Rajesh will reach Delhi today)

ഉച്ചയ്ക്ക് ഡൽഹിയിലെത്തുന്ന സംഘം വൈകിട്ട് അഞ്ചുമണിക്ക് യുദ്ധസ്മാരകം സന്ദർശിക്കും. തുടർന്ന് വൈകിട്ട് ആറിന് ബിജെപി കേന്ദ്രകമ്മിറ്റി ആസ്ഥാനത്ത് ദേശീയ അധ്യക്ഷൻ നിതിൻ നവീനൊപ്പം വിവിധ പരിപാടികളിൽ പങ്കെടുക്കും.  രണ്ടു ദിവസങ്ങളിലായാണ് നൈപുണ്യ വികസന പരിപാടി നടക്കുന്നത്. നാളെ വൈകിട്ട് സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിവിധ കേന്ദ്രമന്ത്രിമാരെയും നേരിൽ കാണും. പാർലമെന്റ് മന്ദിരവും സംഘം സന്ദർശിക്കും.

തിരുവനന്തപുരം നഗരസഭയിലെ ചരിത്രപരമായ വിജയത്തിന് പിന്നാലെയാണ് വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള ഈ യാത്ര. കഴിഞ്ഞ മാസം പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയപ്പോൾ കൈമാറിയ വികസന രൂപരേഖയുടെ തുടർച്ചയായ ചർച്ചകൾ മേയർ പ്രധാനമന്ത്രിയുമായി നടത്തും. നഗരവികസനവുമായി ബന്ധപ്പെട്ട സുപ്രധാന പദ്ധതികൾക്ക് കേന്ദ്രസഹായം ഉറപ്പാക്കുകയാണ് ഈ കൂടിക്കാഴ്ചയുടെ ലക്ഷ്യം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.