തിരുവനന്തപുരം : പാർട്ടിയിൽ തരംതാഴ്ത്തിയതിനെതിരെ പ്രതികരിച്ച് ബി ജെ പി നേതാവിൻ്റെ ഫേസ്ബുക്ക് ലൈവ്. പാർട്ടി നേതൃത്വത്തിനെതിരെ അദ്ദേഹം രൂക്ഷ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. നെയ്യാറ്റിൻകരയിലെ മുതിർന്ന ബി ജെ പി നേതാവായ എൻ കെ ശശിയാണ് രംഗത്തെത്തിയിരിക്കുന്നത്. (BJP Leader's Facebook live against BJP leadership)
തന്നെ അറിയിക്കാതെയാണ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന തന്നെ സംസ്ഥാന കൗൺസിലിലേക്ക് മാറ്റിയത് എന്ന് അദ്ദേഹം വെളിപ്പെടുത്തി. അദ്ദേഹം പാർട്ടി ചുമതലകൾ ഒഴിഞ്ഞു. ഇത് സി പി എം മോഡൽ ആണെന്നാണ് അദ്ദേഹം പറഞ്ഞത്.
ഗ്രൂപ്പിസം പാർട്ടിയെ തകർക്കുമെന്നും, ബിജെപി വോട്ട് കോൺഗ്രസ്സിന് മറിച്ച നേതാവ് ഇപ്പോൾ സംസ്ഥാന നേതാവാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുറന്നു പറച്ചിലിൻ്റെ പശ്ചാത്തലത്തിൽ അച്ചടക്കനടപടി എടുത്താൽ സ്വീകരിക്കുമെന്നാണ് എൻ കെ ശശി പറഞ്ഞത്.