

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക്. കേന്ദ്രമന്ത്രി ജോർജ് കുര്യനെ കാഞ്ഞിരപ്പള്ളിയിൽ മത്സരിപ്പിക്കാനാണ് പാർട്ടിയിലെ ധാരണ. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും മുപ്പതിനായിരത്തിലേറെ വോട്ടുകൾ ബിജെപിക്ക് ലഭിച്ച മണ്ഡലം എന്ന നിലയിൽ കാഞ്ഞിരപ്പള്ളിയിൽ ഇത്തവണ വലിയ പ്രതീക്ഷയാണ് പാർട്ടി പുലർത്തുന്നത്. കേന്ദ്രമന്ത്രി ജോർജ് കുര്യന് പുറമെ, എൻ. ഹരി, നോബിൾ മാത്യു എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് വമ്പൻ പോരാട്ടത്തിന് ബിജെപി തയ്യാറെടുക്കുന്നു. നേമം: രാജീവ് ചന്ദ്രശേഖർകഴക്കൂട്ടം: വി. മുരളീധരൻവട്ടിയൂർക്കാവ്: ആർ. ശ്രീലേഖതിരുവനന്തപുരം സെൻട്രൽ: കൃഷ്ണകുമാർ / കരമന ജയൻ, ആറ്റിങ്ങൽ: ഡെപ്യൂട്ടി മേയർ ആശാനാഥ് എന്നിങ്ങനെയാണ് തിരുവനന്തപുരത്ത് ബിജെപി നേതൃത്വം പരിഗണിക്കുന്ന പേരുകൾ.
മറ്റ് മണ്ഡലങ്ങൾ:
തിരുവല്ല: അനൂപ് ആന്റണി.
പാലാ: ഷോൺ ജോർജ്.
അരൂർ/കായംകുളം: ശോഭാ സുരേന്ദ്രൻ.
തൃശൂർ/കോഴിക്കോട്: എം.ടി. രമേശ്.
പതിനഞ്ചോളം പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് ബിജെപി സംസ്ഥാന നേതൃത്വം ഇന്ന് അന്തിമ തീരുമാനമെടുത്തേക്കും. കേന്ദ്രമന്ത്രിമാരെയും പ്രമുഖ നേതാക്കളെയും നേരിട്ട് കളത്തിലിറക്കി കേരളത്തിൽ ഇത്തവണ അക്കൗണ്ട് തുറക്കുക മാത്രമല്ല, നിയമസഭയിൽ ശക്തമായ സ്വാധീനം ഉറപ്പിക്കാനുമാണ് ബിജെപി ലക്ഷ്യമിടുന്നത്.