കോഴിക്കോട് കോർപ്പറേഷനിൽ നികുതികാര്യ സമിതി അധ്യക്ഷ സ്ഥാനം പിടിച്ചെടുത്ത് BJP | Kozhikode Corporation

നറുക്കെടുപ്പിലൂടെയാണ് പദവി നേടിയത്
കോഴിക്കോട് കോർപ്പറേഷനിൽ നികുതികാര്യ സമിതി അധ്യക്ഷ സ്ഥാനം പിടിച്ചെടുത്ത് BJP | Kozhikode Corporation
Updated on

കോഴിക്കോട്: എൽഡിഎഫ് ഭരണസമിതിക്ക് തിരിച്ചടിയായി, നറുക്കെടുപ്പിലൂടെ നികുതികാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം പിടിച്ചെടുത്ത് ബിജെപി. കോർപ്പറേഷന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ബിജെപി ഒരു ഭരണഘടനാപരമായ സമിതിയുടെ നേതൃത്വത്തിലെത്തുന്നത്.(BJP grabs the post of chairperson of the tax affairs committee in Kozhikode Corporation)

ഒൻപത് അംഗങ്ങളുള്ള നികുതികാര്യ സമിതിയിൽ നാല് യുഡിഎഫ് അംഗങ്ങളും നാല് ബിജെപി അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. എൽഡിഎഫിന് ഒരു അംഗം മാത്രമാണ് സമിതിയിലുള്ളത്.

തിരഞ്ഞെടുപ്പിൽ എൽഡിഎഫ് അംഗം വിട്ടുനിന്നതോടെ യുഡിഎഫും ബിജെപിയും തമ്മിലായി മത്സരം. വോട്ടെടുപ്പിൽ ഇരുപക്ഷവും നാല് വോട്ടുകൾ വീതം നേടിയതോടെ വിജയിയെ കണ്ടെത്താൻ നറുക്കെടുപ്പ് നടത്തി. നറുക്ക് ബിജെപിക്ക് അനുകൂലമായതോടെ വിനീത സജീവൻ വിജയിയായി.

Related Stories

No stories found.
Times Kerala
timeskerala.com