തിരുവനന്തപുരം : ബി ജെ പി കൗൺസിലർ അനിൽ കുമാർ ജീവനൊടുക്കിയ സംഭവത്തിൽ അദ്ദേഹം നേതൃത്വം നൽകിയിരുന്ന ഫാം ടൂർ സൊസൈറ്റിയിൽ ക്രമക്കേടും സാമ്പത്തിക പ്രതിസന്ധിയുമെന്ന് പറഞ്ഞ് സഹകരണ വകുപ്പ്. (BJP Councilor's suicide in Trivandrum)
നിക്ഷേപകർക്ക് ചട്ടവിരുദ്ധമായി പലിശ നൽകിയെന്നാണ് അസി. രജിസ്ട്രാറുടെ റിപ്പോർട്ടിൽ പറയുന്നത്. 14 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും, പലിശ സഹിതം സെക്രട്ടറിയിൽ നിന്നും ഈടാക്കമെന്നും ഇതിൽ വ്യക്തമാക്കുന്നു.
അതേസമയം, ആത്മഹത്യ കേസ് ഡി വൈ എസ് പി തലത്തിലുള്ള മറ്റൊരു അന്വേഷണ സംഘത്തിന് കൈമാറും.