BJP : 'നമ്മുടെ ആൾക്കാരെ സഹായിച്ചു, അവർ പല അവധി പറഞ്ഞ് തിരിച്ചടവ് മുടക്കുന്നു': BJP കൗൺസിലർ തിരുമല അനിലിൻ്റെ ആത്മഹത്യാ കുറിപ്പിൽ പരാമർശം

മാനസികമായ സമ്മർദ്ദമുണ്ട് എന്നും, തൻ്റെ പ്രസ്ഥാനത്തെയോ പ്രവർത്തകരെയോ ഹനിച്ചിട്ടില്ല എന്നും, സഹ കൗൺസിലർമാർ സഹകരിച്ചുവെന്നും പറയുന്ന അദ്ദേഹം, കുടുംബത്തെ വേട്ടയാടരുത് എന്നും ആവശ്യപ്പെട്ടു.
BJP councilor's suicide in Trivandrum
Published on

തിരുവനന്തപുരം : ബി ജെ പി കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. ഫാം ടൂർ സഹകരണ സംഘത്തിൻ്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിഛ്ച്ച ഇതിൽ വിശദീകരിക്കുന്നുണ്ട്. നമ്മുടെ ആൾക്കാരെ സഹായിച്ചുവെന്നും, എന്നാൽ അവർ പല അവധികൾ പറഞ്ഞ് തിരിച്ചടവ് മുടക്കുന്നുവെന്നും കത്തിലുണ്ട്.(BJP councilor's suicide in Trivandrum)

തൻ്റെ ഭാഗത്ത് നിന്ന് ഒരു സാമ്പത്തിക ബാധ്യതയും വന്നിട്ടില്ല എന്നും, ബിനാമി വായ്പകൾ നൽകിയിട്ടില്ല എന്നും ഇതിൽ വ്യക്തമാക്കുന്നു. പ്രതിസന്ധിയുണ്ടെന്നും, നിക്ഷേപകർ കൂട്ടത്തോടെ എത്തുകയാണെന്നും പറയുന്ന അനിൽകുമാർ, ധാരാളം പണം പിരിഞ്ഞു കിട്ടാനുണ്ടെന്നും കൂട്ടിച്ചേർത്തു.

മാനസികമായ സമ്മർദ്ദമുണ്ട് എന്നും, തൻ്റെ പ്രസ്ഥാനത്തെയോ പ്രവർത്തകരെയോ ഹനിച്ചിട്ടില്ല എന്നും, സഹ കൗൺസിലർമാർ സഹകരിച്ചുവെന്നും പറയുന്ന അദ്ദേഹം, കുടുംബത്തെ വേട്ടയാടരുത് എന്നും ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com